ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ എംഎല്‍എമാരുടെ യോഗം വിളിക്കാന്‍ തീരുമാനം. കോര്പ്പറേഷന് കൗണ്‍സിലര്‍മാരുടെ യോഗവും ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗവും ചേരും. അതിനിടെ സമ്ബര്‍ക്കത്തിലൂടെ ഒരാള്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് പിടിപെട്ടു. നേര്ത്തെ രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകള്‍ക്കാണ് രോഗം ബാധിച്ചത്. ഒരാഴ്ചക്കിടെ തലസ്ഥാന ജില്ലയില്‍ ഉറവിട മറിയാതെ കോവിഡ് ബാധിച്ചത് 7 പേര്‍ക്കാണ്.
സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി കോവിഡ് രോഗബാധിതരുടെ എണ്ണം; ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും കൂടുന്നു



