സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ പവന് 440 രൂപയുടെ കുറവുണ്ടായ വിപണി ഇന്ന് നിരക്കുകളിൽ മാറ്റമില്ലാതെ തുടരുകയാണ്. സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പുകളും ഇടിവുകളും സംഭവിച്ചാണ് മെയ് മാസം വിടപറയുന്നത്. പുതിയ മാസത്തിൽ വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ എന്ത് മാറ്റമുണ്ടാകും  എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.

ഇന്നത്തെ വില നിലവാരം

സംസ്ഥാനത്ത് ഇന്നും ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,080 രൂപയായി തുടരുകയാണ്. ഗ്രാമിന് 55 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,510 രൂപ എന്ന നിരക്കിലാണ് ഇന്നും വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.