ബജറ്റില്‍ അനുവദിച്ച പദ്ധതികള്‍ അതിന്റെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ഭരണാനുമതി കൊടുക്കേണ്ട ഘട്ടത്തില്‍ പ്രത്യേക ഉത്തരവിലൂടെ ഭരണാനുമതി കൊടുക്കേണ്ട എന്ന് ധനവകുപ്പ് തീരുമാനിക്കുന്നു. പ്ലാൻ എ ഇല്ലെങ്കില്‍ പ്ലാൻ ബി എന്നാണ് നേരത്തെ പറഞ്ഞത്. എന്താണ് പ്ലാൻ ബി എന്ന് മനസിലാകുന്നില്ലെന്നും വി ഡി സതീശൻ തൃശൂരില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സർവീസ് ചാർജുകള്‍ വർദ്ധിപ്പിക്കാനാണ് നീക്കമെങ്കില്‍ അതിനെ എതിർക്കും. ഇനി ഒരു തരത്തിലുള്ള നികുതി വർദ്ധനവും അംഗീകരിക്കില്ല. ജനങ്ങള്‍ക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒരു മാർഗവുമില്ല. സി.പി.എമ്മിന്റെ പി.ആർ പരിപാടി കൊണ്ട് ഭക്ഷണം കഴിക്കാൻ പറ്റില്ല. ക്യാപ്സ്യൂള്‍ വിതരണം കൊണ്ട് മാവേലി സ്റ്റോറില്‍ സാധനം എത്തില്ല.
ആശുപത്രിയില്‍ മരുന്ന് വരില്ല. കെ.എസ്.ആർ.ടി.സി ബസ് ഓടുകയുമില്ല. ഈ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഓണം സീസണ്‍ വരികയാണ്. സർക്കാർ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണ്. വിലക്കയറ്റം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കേണ്ട സമയത്ത് അഞ്ച് നയാ പൈസ കയ്യിലില്ല.
നികുതി വരുമാനം വർദ്ധിപ്പിക്കാനും നടപടിയില്ല. പ്രശ്നങ്ങള്‍ അതിരൂക്ഷമാണ്. വയനാട് ദുരന്തത്തിൻ സർക്കാർ കൊടുക്കുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ആശ്വാസ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. സർക്കാർ ഇന്നലെ തന്നെ നിവേദനം കൊടുത്തോ എന്നറിയില്ല.
പ്രധാനമന്ത്രി വരുമ്ബോള്‍ പുനരധിവാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നല്‍കേണ്ടതാണ്. ഇതുവരെ കൊടുത്തിട്ടില്ല എന്നാണ് മനസിലാക്കുന്നത്. ഇന്നോ നാളയോ അത് കൊടുക്കട്ടെ. സംസ്ഥാനത്തിന്റെ ആവശ്യം അനുസരിച്ച് കേന്ദ്ര സർക്കാർ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇവിടെ ചില ഹോട്ടലുകളില്‍ ജോലി ചെയ്തതിനു ശേഷം മോഷ്ടിച്ച ബോട്ടുമായി ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ പിടിയിലായത്. ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയിലാകുമ്പോള്‍ ഇയാള്‍ അവശനായിരുന്നു. ശരിയാംവണ്ണം ഭക്ഷണം പോലും ഇയാള്‍ കഴിച്ചിരുന്നില്ല. ദുരൂഹ സാഹചര്യത്തില്‍ ബോട്ട് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.
ബോട്ടിലെ ഇന്ധനം കഴിഞ്ഞതാണ് കടലില്‍ ബോട്ട് കുടുങ്ങി കിടക്കാന്‍ കാരണമായത്. ഫോര്‍ട്ട് കൊച്ചി പോലീസാണ് ഇയാളെ ആദ്യം സിന്തറ്റിക് മയക്ക് മരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. കൊച്ചി കേന്ദ്രീകരിച്ച ലഹരി മരുന്ന് കടത്തു കേസിലെ മുഖ്യകണ്ണിയായിരുന്നു ഇയാള്‍. ജയില്‍ മാറ്റത്തെ തുടര്‍ന്ന് തൃശൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.
നാവിക സേനയുടെ പിടിയില്‍ അവശനിലയിലായ അജിത്തിനെ ശ്രീലങ്കയിലെ ആശുപത്രിയിലേക്ക് മാറ്റി. രാജ്യാന്തര ഉടമ്പടി പ്രകാരം പ്രതിയെ ഇന്ത്യയില്‍ എത്തിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. അന്ന് പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കൃത്യനിര്‍വഹണത്തില്‍ അലസത കാട്ടിയതിന്റെ പേരില്‍ നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.



