കൊവിഡ് പശ്ചാത്തലത്തിൽ ആശ്വാസ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഇന്ന് മുതൽ 500 വാട്‌സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്‌സിഡിയോട് കൂടി സൗജന്യമായി വൈദ്യുതി നൽകാനാണ് പുതിയ തീരുമാനം.

വാണിജ്യ ഉപഭോക്താക്കൾക്ക് ഫിക്‌സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകി. സിനിമ തിയേറ്ററുകൾക്ക് 50 ശതമാനവും ഇളവ് വൽകി. കണക്ടട് ലോഡ് പരിധി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്കും സൗജന്യ വൈദ്യുതി നൽകും.

വൈദ്യുതി ചാർജ് അടക്കാൻ മൂന്ന് പലിശ രഹിത തവണകൾ അനുവദിച്ചിട്ടുണ്ട്