സംസ്ഥാനത്തെ കൊവിഡ് കണക്കിൽ കൂറ്റൻ വർധന. ഇന്ന് 4351 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കം മൂലം 4081 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 351 കേസുകളുടെ ഉറവിടം വ്യക്തമല്ല. 71 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ മരണപ്പെട്ടു. 34314 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. 45730 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. രോഗമുക്തരായത് 2737 പേരാണ്.
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്ക് 4000 കടന്നു; ഇന്ന് 4351 പേർക്ക് രോഗബാധ



