തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. ഇതിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ സത്യഗ്രഹ സമരം നടക്കും. ഇന്ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സത്യാഗ്രഹ സമരം.
അഴിമതി നിറഞ്ഞ സംസഥാന സര്‍ക്കാരിന്‍റെ ഭരണത്തിനെതിരെയാണ് സത്യാഗ്രഹം. പിന്‍വാതില്‍ നിയമനം, സ്വര്‍ണക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ് എന്നിവ സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിയ സംഭവം എന്‍ഐഎ അന്വേഷിക്കുക എന്നിവ മുന്‍നിര്‍ത്തിയാണ് ഇന്ന് സമരം നടത്തുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ വടക്കാഞ്ചേരി ടൗണില്‍ നിര്‍വഹിക്കും.



