ജപ്പാനിൽ പ്രചാരണ പ്രസംഗത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തില്‍ ചൈനയില്‍ ആഘോഷമെന്ന് ആരോപണം. ആക്രമണത്തിന്റെ വാർത്ത ലോകമെമ്പാടുമുള്ള ആള്‍ ഞെട്ടിയപ്പോള്‍, ചൈനീസ് ദേശീയവാദികൾ സംഭവം ചൈനീസ് സോഷ്യല്‍ മീഡിയായ വെയ്‌ബോയിൽ ആഘോഷിക്കാൻ തുടങ്ങിയെന്നാണ് വിവരം. ആക്രമണകാരിയെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ചും പോസ്റ്റുകള്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചൈനീസ് രാഷ്ട്രീയ കാർട്ടൂണിസ്റ്റും, മനുഷ്യാവകാശ പ്രവർത്തകനുമായ ബദിയുക്കാവോയുടെ ട്വിറ്റർ ഹാൻഡിലിലാണ് ഇത് സംബന്ധിച്ച സ്ക്രീന്‍ ഷോട്ടുകള്‍ അടക്കം ട്വീറ്റ് ചെയ്തിരിക്കുന്നത്.



