പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍കൂടി അറസ്റ്റില്‍. കല്ലേപ്പുള്ളി സ്വദേശികളായ സിദ്ധാര്ത്ഥന്, ആവാസ്, ബിജു, ചേമ്പന സ്വദേശി ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാര്‍ഥ്, ആവാസ് എന്നിവര്‍ക്ക് എതിരെ ഗൂഢാലോചന, കൊലപാതകികള്‍ക്ക് ആയുധം എത്തിച്ച് നല്കല് എന്നീ കുറ്റങ്ങള്‍ ചുമത്തിയും ജിനേഷ്, ബിജു എന്നിവര്‍ക്ക് എതിരെ പ്രതികളെ ഒളിവില്‍ താമസിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്.
അറസ്റ്റിലായ ആവാസിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ആവാസിന്റെ കുടുംബം കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാത്രിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആവാസിനൊപ്പം കാണാതായെന്ന് പറയുന്ന ജയരാജിനെ കുറിച്ച് പൊലീസ് ഒന്നും പറഞ്ഞിട്ടില്ല.



