തിരുവനന്തപുരം: ഷവർമ പോലുള്ള ഭക്ഷണം പാഴ്സൽ വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കഴിവതും ഹോട്ടലുകളിൽ നിന്ന് ഇവ കഴിക്കാൻ ശ്രദ്ധിക്കണമെന്നും ജി.ആർ അനിൽ അറിയിച്ചു. ഭക്ഷ്യവിഷബാധ വർദ്ധിക്കുന്നുവെന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ഷവർമ്മ അടക്കമുള്ള ഉത്പന്നങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ അത് കേടാവാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ പാഴ്സൽ വാങ്ങുന്നത് ഒഴിവാക്കണം. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട കേസുകളിൽ വേഗത്തിൽ നടപടി പൂർത്തിയായാൽ ഇത് പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.