ആലപ്പുഴ: കടുത്ത പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. വി.ആർ. കൃഷ്ണ തേജ ആലപ്പുഴ കളക്ടറാകും. സപ്ലൈകോയിൽ ജനറൽ മാനേജറായാണ് ശ്രീറാമിന്റെ പുതിയ നിയമനം.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയതിലൂടെ നിയമലംഘകർക്ക് ഓശാന പാടുകയാണെന്നായിരുന്നു ആരോപണം.



