കൊവിഡ് രോഗലക്ഷണങ്ങളുടെ പട്ടികയിലേക്ക് പുതിയ രണ്ട് ലക്ഷണങ്ങള്‍ കൂടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടുത്തി. മണവും രുചിയും നഷ്ടപ്പെടും എന്നതാണ് പുതുതായി കൂട്ടിച്ചേര്‍ത്തവ. നേരത്തെ മറ്റ് ഒമ്ബത് ലക്ഷണങ്ങള്‍ ഉള്ളവരില്‍ കൊവിഡ് പരിശോധിക്കണം എന്നായിരുന്നു നിര്‍ദേശം.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ക്ലിനിക്കല്‍ മാനേജുമെന്റ് പ്രോട്ടോക്കോള്‍: കൊവിഡ്19 ലാണ് പുതിയ രോഗ ലക്ഷണം ഉള്‍പ്പെടുത്തിയത്.നേരത്തെ പറഞ്ഞ ലക്ഷണങ്ങള്‍: പനി, ചുമ, തളര്‍ച്ച, ശ്വാസതടസ്സം, കഫം, പേശിവേദന, ജലദോഷം, തൊണ്ടവേദന, അതിസാരം എന്നിവയായിരുന്നു.

രോഗം വന്നയാള്‍ ചുമയ്ക്കുകയോ, തുമ്മുകയോ, അല്ലെങ്കില്‍ സംസാരിക്കുകയോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന തുള്ളികളിലൂടെയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത് എന്ന് ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നു.

ഇത്തരം തുള്ളികള്‍ ഏതെങ്കിലും പ്രതലത്തില്‍ വീണാല്‍ അത് സ്പര്‍ശിക്കുന്നതിലൂടെയും രോഗം പടരാം. സ്പര്‍ശിച്ച ശേഷം കൈകള്‍ വായിലോ, മൂക്കിലോ, കണ്ണിലോ തൊടുന്നതിലൂടെയാണ് അണുബാധയുണ്ടാവുക.