കൊച്ചി: ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കാന്‍ പണമില്ലെന്ന് കെഎസ്ആര്‍ടിസി. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പണം കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നും പ്രശ്‌നപരിഹാരത്തിനായി യൂണിയനുമായി ചര്‍ച്ച നടക്കുകയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
ശമ്പളവിതരണം എല്ലാമാസവും അഞ്ചാം തീയതിക്കുള്ളില്‍ നല്‍കണമെന്ന കോടതിവിധി നടപ്പാക്കത്തതില്‍ കോടതി അതൃപതി പ്രകടിപ്പിച്ചു. കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ആദ്യം നിങ്ങള്‍ ശമ്പളം നല്‍കൂവെന്നും അല്ലാതെ എങ്ങനെയാണ് അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ ചോദിച്ചു.
ശമ്പളവിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനായി 24 ലേക്കു മാറ്റി.



