ഒമാനില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള പുതിയ പാതയില്‍ പെട്രോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ വാദി അല്‍ ഹൈതത്തിലാണ് ഒമാന്‍ ഓയില്‍ കമ്ബനിയുടെ പെട്രോള്‍ സ്റ്റേഷനും മറ്റു അനുബന്ധ സേവനങ്ങളും പ്രവര്‍ത്തനം ആരംഭിച്ചത്.. ഒമാന്‍-സൗദി റോഡിന്റെ നിര്‍മാണം ഈ വര്‍ഷം അവസാനം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.