തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ആയിരം പേര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ ദര്‍ശനത്തിന് അംഗീകാരം. മണ്ഡല-മകരവിളക്ക് കാലത്തോടനുബന്ധിച്ചാണ് ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം ഓണ്‍ലൈനില്‍ പൂജകളും ദര്‍ശനവും നടത്തുന്നതിനുള്ള ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ നിര്‍ദേശത്തെ ദേവസ്വം ബോര്‍ഡ് അടക്കമുള്ളവര്‍ എതിര്‍ത്തു. നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പരമാവധി ആയിരം പേര്‍ക്കും, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും മണ്ഡലവിളക്ക്‌, മകരപൂജ വിശേഷദിവസങ്ങളില്‍ അയ്യായിരം പേര്‍ക്കും ദര്‍ശനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.
കോവിഡ് പ്രോട്ടോകാള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകും ദര്‍ശനം അനുവദിക്കുക. കോവിഡ്‌ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെയേ പ്രവേശിപ്പിക്കൂ. കോവിഡ്‌ ഇല്ലെന്ന 48 മണിക്കൂറിനുമുമ്ബുള്ള സര്‍ട്ടിഫിക്കറ്റ്‌ അപ്‌ലോഡ്‌ ചെയ്യണം. നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തും.