ഇ​ടു​ക്കി: മാ​ങ്കു​ള​ത്ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ പു​ലി​യെ നാ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്നു. നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പു​ലി​യെ ത​ല്ലി​ക്കൊ​ന്ന​ത്.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​മ്പ​താം​മൈ​ല്‍ സ്വ​ദേ​ശി ഗോ​പാ​ല​നെ​യാ​ണ് പു​ലി അ​ക്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് മ​റ്റു നാ​ട്ടു​കാ​രെ​യും പു​ലി അ​ക്ര​മി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ കൂ​ട്ടം ചേ​ര്‍​ന്ന് പു​ലി​യെ ത​ല്ലി​ക്കൊ​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ര​ണ്ട് ആ​ടു​ക​ളെ​യും പു​ലി കൊ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി മാ​ങ്കു​ള​ത്ത് രാ​ത്രി ഇ​റ​ങ്ങു​ന്ന പു​ലി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പു​ലി​യെ പി​ടി​ക്ക​നാ​യി വ​നം വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പു​ലി കു​ടു​ങ്ങി​യി​രു​ന്നി​ല്ല.