വയനാട്: വയനാട്ടില്‍ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി. മടൂര് കോളനിയിലാണ് ഇന്ന് പുലര്‍ച്ചെ കടുവ ഇറങ്ങിയത്. തൊഴുത്തില്‍ കെട്ടിയ പശുവിനെ കടുവ ആക്രമിച്ചു കൊന്നു.
ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലും സ്ഥലത്ത് കടുവയുടെ സാന്നി ധ്യം കണ്ടെത്തിയിരുന്നു.
പ്രദേശവാസികളില്‍ ചിലരുടെ തോട്ടങ്ങളില്‍ കടുവയുടെ കാല്പാടുകള് കണ്ടെത്തിയതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് എത്തിയിരുന്നു. നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം വനപാലകര്‍ പാലിച്ചിലെന്നും നാട്ടുകാര്‍ പരാതിപെട്ടു.



