ആയൂർ : പ്രമുഖ പ്രവാസി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ കുട്ടികൾക്ക് സ്മാർട്ട് ടി. വി നൽകി. ഇളമാട് പഞ്ചായത്തിലെ വേങ്ങൂർ എ എം വി എൽപി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക വി കെ ലേഖ അധ്യക്ഷത വഹിച്ചു. ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് കുട്ടികൾക്ക് ടി വി നൽകി ഉത്ഘാടനം നിർവഹിച്ചു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഡോ: വിജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ചെയർമാൻ ശശി നായർ, പ്രസിഡന്റ് ഷൂജ സോമൻ, സെക്രട്ടറി ഷാജി അബ്ദുൽ റഹ്മാൻ, ശ്രീകുമാർ പിള്ള, അധ്യാപകരായ വിഷ്ണു. ജി എന്നിവർ പ്രസംഗിച്ചു.
വേൾഡ് മലയാളി കൗൺസിൽ കുട്ടികൾക്ക് ടി.വി നൽകി



