ഐപിഎൽ മത്സരങ്ങൾക്കിടയിൽ താരങ്ങളും ടീം ഉടമകളും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ. വ്യാഴാഴ്ച പുറത്തിറക്കിയ എട്ട് പേജുള്ള മാർഗ്ഗനിർദ്ദേശത്തിൽ താരങ്ങൾക്കും ഫ്രാഞ്ചൈസികൾക്കും കർശനമായ നിയന്ത്രണങ്ങളാണ് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക നിർദ്ദേശിച്ചിരിക്കുന്നത്. പ്രൊഫഷണലിസം, അച്ചടക്കം, സുരക്ഷാ ബോധം എന്നിവ ഉറപ്പുവരുത്താനാണ് ഈ നീക്കം.
ഈ സീസണിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അച്ചടക്ക ലംഘനങ്ങളും പ്രോട്ടോക്കോൾ വീഴ്ചകളും ടൂർണമെന്റിനും ബിസിസിഐയ്ക്കും അവമതിപ്പുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി. താരങ്ങളുടെ ഹോട്ടൽ മുറികളിൽ അനുമതിയില്ലാതെ സന്ദർശകർ എത്തുന്നതും സുരക്ഷാ ഉദ്യോഗസ്ഥരെ (SLO) അറിയിക്കാതെ താരങ്ങൾ പുറത്തുപോകുന്നതും വലിയ സുരക്ഷാ ഭീഷണിയാണെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടി



