തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഡി.വൈ.എഫ്.ഐ തേലക്കാട് യൂണിറ്റ് പ്രസിഡന്‍്‌റ് ഹഖ് മുഹമ്മദിനെയും ജോ. സെക്രട്ടറിയായ മിഥിലാജിനെയും അതിക്രൂരമായാണ് കോണ്‍ഗ്രസ് അക്രമികള്‍ വെട്ടിക്കൊന്നത്. ഹഖ് മുഹമ്മദിന്‍െ്‌റ നെഞ്ച്, മുഖം, കൈ, കാല്‍ എന്നിവടങ്ങളിലായി ഒന്‍പത് വെട്ടുകളുണ്ട്. മിഥിലാജിന് നെഞ്ചിലടക്കം ഒന്‍പത് വെട്ടുകളുണ്ട്. നെഞ്ചിനേറ്റ മാരകമായ മുറിവാണ് ഇരുവരുടെയും മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം.

മിഥിലാജിന്‍െ്‌റ ഇടത് നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചുകയറി. മിഥിലാജ് സംഭവ സ്ഥലത്ത് വച്ചും ഹക്ക് മുഹമ്മദ് ആശുപത്രിയിലേക്ക് പോകുന്ന വഴിക്കുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷഹിനാണ് സംഘര്‍ഷത്തിന്‍െ്‌റ വിവരം സുഹൃത്തുക്കളെ അറിയിച്ചത്. ഹഖിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മിഥിലാജിനെ കുത്തി വീഴ്ത്തിയത്. മിഥിലാജിന്‍െ്‌റ നെഞ്ചില്‍ മാരകായുധം കുത്തിയിറക്കി. ഹൃദയത്തില്‍ ഏഴ് ഇഞ്ച് ആഴമുള്ള മുറിവാണ് ഏറ്റത്. മിഥിലാജിന്‍െ്‌റ കഴുത്തിലും തലയിലും കൈയിലും മാരകമായ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വന്‍ രാഷ്ട്രീയ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വട്ടപ്പാറ, കല്ലമ്ബലം സി.ഐമാരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്‍െ്‌റ പ്രഥമ വിവര റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍െ്‌റ കലാശക്കൊട്ട് മുതല്‍ ആരംഭിച്ച വൈരാഗ്യമാണ് തിരുവോണ ദിവസം പുലര്‍ച്ചെയുള്ള കൊലപാതകത്തില്‍ കലാശിച്ചത്.

മുമ്ബ് ഫൈസലെന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ഇതേ പ്രതികള്‍ ശ്രമിച്ചിരുന്നു. ഹക്കിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിലാണ് ഫൈസലിന് പരുക്കേറ്റ്. അന്ന് കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി അടൂര്‍ പ്രകാശ് എം.പി ശ്രമിച്ചതിന്‍െ്‌റ തെളിവുകള്‍ ഇന്ന് പുറത്ത് വന്നിരുന്നു. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന കോണ്‍ഗ്രസ് വാദം പൊളിക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.