തിരുവനന്തപുരം: വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തും. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി.
നിരീക്ഷണം ലംഘിക്കുന്നവരെ സര്‍ക്കാര്‍ കരുതല്‍ കേന്ദ്രത്തിലാക്കും. വാഹന പരിശോധന കര്‍ശനമാക്കും. വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ പേര് യാത്ര ചെയ്യാന്‍ പാടില്ലെന്നും ഡിജിപി നിര്‍ദേശം നല്കി.
ക്വാറന്റൈന് നിര്‍ദേശം പലരും ലംഘിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നിര്‍ദേശം. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ പേര് സംസ്ഥാനത്ത് എത്തിയ സാഹചര്യത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
 
						
 
							

