അര്‍കന്‍സാസ്: അറസ്റ്റ് ചെയ്യുന്നതിനിടെ യുവാവിനെ മര്‍ദിക്കുകയും മുട്ടുമടക്കി ഉപദ്രവിക്കുകയും ചെയ്തതിന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. യുവാവിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് നടപടി.

അര്‍ക്കന്‍സാസിലെ ക്രോഫോര്‍ഡ് കൗണ്ടിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കാല്‍മുട്ടുകൊണ്ട് പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ മര്‍ദിക്കുകയും തലയില്‍ ഇടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മള്‍ബറിയിലെ പലവ്യഞ്ജന സ്‌റ്റോറിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയെന്നതാണ് യുവാവിനെതിരേയുള്ള കുറ്റം. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.