ആലപ്പുഴ : കോവിഡ് കേസുകള്‍ കേരളത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം തുടര്‍ന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി പ്രവര്‍ത്തകരും. പുന്നപ്രയിലെയും, വയലാറിലെയും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാമൂഹിക അകലം പാലിക്കാതെയായിരുന്നു മഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തത്. അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

രാവിലെയോടെയായിരുന്നു പുന്നപ്രയിലെയും, വയലാറിലെയും രക്ഷസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മുഖ്യമന്ത്രിയും സംഘവും എത്തിയത്. ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകരാണ് അദ്ദേഹത്തെ മണ്ഡപത്തിലേക്ക് ആനയിച്ചത്. നിയുക്ത മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരുമായി നൂറിലധികം ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.

രക്ഷസാക്ഷി മണ്ഡപങ്ങളില്‍ പുഷ്പ ചക്രം അര്‍പ്പിക്കുമ്ബോള്‍ പ്രവര്‍ത്തകര്‍ കൂട്ടം കൂടി നിന്നാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയ്ക്ക് ശേഷം മറ്റ് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തിയത് കൂട്ടത്തോടെയായിരുന്നു. അതേസമയം പരിപാടിയുടെ വേദിയില്‍ കസേരകള്‍ പേരിന് സാമൂഹിക അകലം പാലിച്ച്‌ സ്ഥാപിച്ചിരുന്നു.