മലയാളത്തിലെ എക്കാലത്തെയും പ്രിയ താരമാണ് നടന്‍ പൃഥ്വിരാജ്.അദ്ദേഹം ആദ്യമായി സംവിധാനം ചെയ്‍ത സിനിമയായിരിന്നു ലൂസിഫര്‍. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തില്‍ നായകനെന്നതും പ്രത്യേകതയായി. സിനിമ വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു സിനിമ കൂടി സംവിധാനം ചെയ്യാന്‍ ആലോചിക്കുന്നുവെന്ന് പൃഥ്വിരാജ് ഇപോള്‍ സൂചിപ്പിച്ചിരിക്കുകയാണ്.
മകള്‍ അലംകൃത എഴുതിയ കഥയുടെ ഫോട്ടോ പങ്കുവെച്ചാണ് പൃഥ്വിരാജ് പുതിയ സിനിമയെ കുറിച്ച് സൂചിപ്പിച്ചത്. ഈ ലോക്ക് ഡൗണില്‍ ഞാന്‍ കേട്ട ഏറ്റവും മികച്ച വണ്‍ ലൈനാണ് ഇതെന്നും. ഒരു മഹാമാരിയുടെ കാലത്ത് ഇത് ചിത്രീകരിക്കാന്‍ സാധ്യതയില്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ മറ്റൊരു സ്‍ക്രിപ്റ്റ് തെരഞ്ഞെടുത്തു. വീണ്ടും ക്യാമറയ്‍ക്ക് പിന്നിലെത്താന്‍ താന്‍ ആലോചിക്കുന്നുവെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.



