തിരുവനന്തപുരം| പ്രതിദിന കേസുകള്‍ കൂടുന്നതില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വ്യാപനം തടയാന്‍ വ്യക്തിപരമായ കരുതല്‍ എടുക്കണം. സ്വയം പ്രതിരോധമാണ് പ്രധാനം. വീടുകളില്‍ കൂടുതല്‍ കരുതല്‍ വേണം. കുട്ടികളെ പുറത്തുകൊണ്ടുപോകുന്നത് പരമാവധി ഒഴിവാക്കണം. ബന്ധുവീടുകളിലും മറ്റമുള്ള സന്ദര്‍ശനവും ചടങ്ങുകളില്‍ പങ്കെടുക്കലും അനാവശ്യ യാത്രകളും പരമാവധി ഒഴിവാക്കണം. വീടിനുള്ളിലും പുറത്തും ഒരുപോലെ ജാഗ്രത വേണ്ട അവസ്ഥയാണുള്ളതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏറ്റവും കൃത്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. കേരളത്തില്‍ ആറ് കേസുകളില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഓണത്തിന് ശേഷം രോഗികളുടെ എണ്ണം ഏഴ് ശതമാനം വര്‍ധിച്ചു. കേരളത്തില്‍ 50 ശതമാനത്തോളം പേര്‍ക്ക് ഇനിയും രോഗബാധയുണ്ടായിട്ടില്ല. കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിലാണ്. കൊവിഡില്‍ ഏറ്റവും കുറവ് മരണസംഖ്യയുള്ള സംസ്ഥാനം കേരളമാണ്.
കേരളത്തിന്റെ രീതി ശാസ്ത്രീയമാണെന്ന് രാജ്യത്ത പല വൈറോളജിസ്റ്റുകളും സാക്ഷ്യപ്പെടുത്തിയതാണ്. കേരളത്തില്‍ 18 വയസിന് മുകളിലുള്ള 70 ശതമാനത്തോളം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 25 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷന്‍ നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തും. കിടപ്പ് രോഗികള്‍ക്കും വാക്‌സിന്‍ നല്‍കി.
കേരളത്തില്‍ രോഗം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഐ സി യു, വെന്റിലേറ്റര്‍ ആവശ്യങ്ങള്‍ വളരെ കുറഞ്ഞിരിക്കുന്നു. 2138 രോഗികള്‍ മാത്രമാണ് ഐ സി യുവിലുള്ളത്. രോഗികള്‍ക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യവും സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നുണ്ട്. ടെസ്റ്റുകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കുകയാണ്. ഇന്ന് 1,70000 ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടന്നത്.
സംസ്ഥാനത്ത് ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു നവകേരളമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി
വീടിനുള്ളില്‍ കൂടുതല്‍ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്
ഒന്നരമാസം നീണ്ട ചര്‍ച്ച; ഒടുവില്‍ ഡി സി സി പട്ടിക സോണിയാ ഗാന്ധിക്ക് മുന്നില്‍
ക്ഷമിക്കില്ല, മറക്കില്ല, ഞങ്ങള്‍ നിങ്ങളെ വേട്ടയാടും: ജോ ബൈഡന്‍
ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറക്കും: മന്ത്രി ജി ആര്‍ അനില്‍



