കോ​ൽ​ക്ക​ത്ത: ക​റ​ന്‍​സി നോ​ട്ടു​ക​ളി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ഒ​ഴി​വാ​ക്കി നേ​താ​ജി​യു​ടെ ചി​ത്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മെ​ന്ന് സൂ​ച​ന.

ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ ചി​ത്രം വ​യ്ക്ക​ണ​മെ​ന്ന് അ​ഖി​ൽ ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭ(​എ​ബി​എ​ച്ച്എം) ബം​ഗാ​ൾ ഘ​ട​കം വെ​ള്ളി​യാ​ഴ്ച ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ പ്രസ്താവന നടത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം 2023-ലെ ​പ​ശ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ സം​ഘ​ട​ന​യു​ടെ രാ​ഷ്ട്രീ​യ അ​ണി​യൊ​രു​ക്കം വ്യ​ക്ത​മാ​യി.

ബി​ജെ​പി​ക്കും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നും ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും സം​സ്ഥാ​ന​ത്തെ ബ​ല​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നും എ​ബി​എ​ച്ച്എം അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ വി​ജ​യം നേ​ടു​മെ​ന്നും സം​ഘ​ട​ന അ​വ​കാ​ശ​പ്പെ​ട്ടു.

നേ​ര​ത്തെ ദു​ർ​ഗാ പൂ​ജ വേ​ദി​യി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ രൂ​പ​സാ​ദൃ​ശ​മു​ള്ള മ​ഹി​ഷാ​സു​ര കോ​ലം സ്ഥാ​പി​ച്ച​ത് സം​ഘ​ട​ന​യെ വി​വാ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ രൂ​പ​സാ​ദൃ​ശ്യം യാ​ദൃ​ശ്ചി​ക​മാ​ണെ​ന്നും സം​ഘ​ട​ന ഗാ​ന്ധി​ജി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.