വോട്ട് പാഴാക്കാതെ ജനാധിപത്യം സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. വിവാഹ തിരക്കിനിടയിലാണ് അതിര എന്ന നവവധു വോട്ട് ചെയ്യാനെത്തിയത്.
ഇടക്കൊച്ചി സ്വദേശിനി ആതിരയുടെ വിവാഹം ഉറപ്പിക്കുമ്പോൾ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. പിന്നീട് വിവാഹ ദിനം തന്നെയാണ് തിരഞ്ഞെടുപ്പെന്നറിഞ്ഞതോടെ ആതിര തന്റെ ആഗ്രഹം നവവരനോട് തുറന്നു പറയുകയായിരുന്നു. എത്ര തിരക്കാണെങ്കിലും വിവാഹദിനത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന ആഗ്രഹം വിലാസ് സാധിച്ചുകൊടുക്കുകയുമായിരുന്നു.