വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. അന്തിമ വിധിയില്‍ പ്രതീക്ഷയെന്ന് രൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര പറയുന്നു. സമരക്കാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശവുമുണ്ടെന്നും കോടതി പറഞ്ഞിട്ടുണ്ട്. സമരവേദി മാറ്റമില്ല. സമരം കൂടുതല്‍ ശക്തമാക്കും. സമരം കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നില്ലെന്നും സമരസമിതി അറിയിച്ചു.
അദാനി ഗ്രൂപ്പിന്റെ വാദങ്ങള്‍ കള്ളാണ്. നാളെ വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് സമരം. കോടതിയ വിധിയുടെ പശ്ചാത്തലത്തില്‍ തുടര്‍ സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമരസമിതി അഞ്ചുമണിക്ക് യോഗം ചേരും.
വിഴിഞ്ഞം തുറമുഖത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് സമരസമിതിയോ?ഗം ചേരുന്നത്. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും, കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നടപടി.
സമരക്കാര്‍ക്ക് പ്രതിഷേധം നടത്താന്‍ അവകാശമുണ്ട്. അക്കാര്യത്തില്‍ സംശയമില്ല. സമാധാനപരമായി സമരം നടത്തണം. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്നും സമരക്കാര്‍ക്ക് നിര്‍ദേശം ഹൈക്കോടതി നിര്‍ദേശം നല്കി.
ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, കരാര്‍ തൊഴിലാളികള്‍, വാഹനങ്ങള്‍ തുടങ്ങിയവ തടയരുത്. ക്രമ സമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിളിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഈ മാസം 27ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.



