വി​മാ​ന ടി​ക്ക​റ്റു​ക​ള്‍ എ​ടു​ക്കു​ന്ന സ​മ​യ​ത്ത്​ കാ​ന്‍​സ​ലേ​ഷ​ന്‍, റീ​ഫ​ണ്ട്​ ന​യ​ങ്ങ​ളെ​ക്കു​റി​ച്ച്‌​ ബ​ന്ധ​പ്പെ​ട്ട ട്രാ​വ​ല്‍, ടൂ​റി​സം ഓ​ഫി​സു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ക്ക​ണ​മെ​ന്ന്​ പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു.

അ​ല്ലാ​ത്ത​പ​ക്ഷം ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​െന്‍റ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ചി​ല ട്രാ​വ​ല്‍ ആ​ന്‍​ഡ്​​ ടൂ​റി​സം ഓ​ഫി​സു​ക​ള്‍ യാ​ത്ര കാ​ന്‍​സ​ല്‍ ചെ​യ്യേ​ണ്ടി വ​ന്നാ​ല്‍ റീ​ഫ​ണ്ട്, കാ​ന്‍​സ​ലേ​ഷ​ന്‍, യാ​ത്രാ തീ​യ​തി മാ​റ്റ​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ വി​മാ​ന ക​മ്ബ​നി​ക​ളു​ടെ നി​ബ​ന്ധ​ന​ക​ള്‍ വി​ശ​ദ​മാ​ക്കാ​തെ ടി​ക്ക​റ്റു​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​െന്‍റ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ര്‍​ക്ക്​ കാ​ന്‍​സ​ലേ​ഷ​ന്‍, റി​​ട്ടേ​ണ്‍ ന​യ​ങ്ങ​ള്‍ അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും എ​ഴു​തി​യ ഓ​ഫി​സി‍െന്‍റ സീ​ല്‍ അ​ടി​ച്ച ഇ​ന്‍​വോ​യ്​​സ്​ ന​ല്‍​കി​യി​രി​ക്ക​ണം. ഇ​ന്‍​വോ​യ്​​സി​ല്‍ അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും എ​ഴു​തി​യി​രി​ക്ക​ണം. യാ​ത്ര​ക്കാ​രു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.