സംസ്ഥാന സർക്കാരിന്റെ വിദേശമദ്യവിൽപനശാല വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരൻ. മദ്യവിൽപനശാല ആറിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യം.
മദ്യനയം സർക്കാർ സമഗ്രമായി പുനഃപരിശോധിക്കണം. വിദ്യാലയങ്ങളും ആരാധനാലയങ്ങളും കടകളും തുറക്കാതെ മദ്യശാലകൾ തുറക്കുന്നത് വിചിത്രം. മദ്യവിൽപനശാല ആറിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരയണമെന്നും വി.എം സുധീരൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രിക്കും, എക്സൈസ് മന്ത്രിക്കും വി എം സുധീരൻ കത്തയച്ചിട്ടുണ്ട്.



