വിദേശമദ്യവുമായി പോയ ട്രക്ക് മറിഞ്ഞതോടെ, കയ്യില്‍ കിട്ടിയ മദ്യക്കുപ്പികളുമായി നാട്ടുകാര്‍ ഓടി. ഛത്തീസ് ഗഡിലെ കവാര്‍ദയിലാണ് സംഭവം. അപകടമുണ്ടായത് വെള്ളിയാഴ്ച ആയിരുന്നെങ്കിലും ഇന്നലെയാണ് സംഭവത്തിന്‍റെ വീഡിയോ പുറത്തു വന്നതും വൈറലായതും.

250 പെട്ടി മദ്യവുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ടയറ്‍ പൊട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. റായ്പൂര്‍- ജബല്‍പൂര്‍ പാതയിലാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ പരിക്ക് നിസാരമാണ്. അപകടത്തില്‍ നിരവധി മദ്യക്കുപ്പികള്‍ പൊട്ടി നഷ്ടം സംഭവിച്ചിട്ടുണ്ട്. പുതിയതായി തുറന്ന ഒരു വൈന്‍ഷോപ്പിലോക്ക് ബിയറും വിസ്കിയുമായി പോകുകയായിരുന്ന ട്രക്ക് ആണ് അപകടത്തില്‍പ്പെട്ടത്. 20 ലക്ഷം രൂപ വിലവരുന്ന മദ്യക്കുപ്പികളാണ് ട്രക്കിലുണ്ടായിരുന്നത്.