മൂന്ന്​ ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിന്​ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ബഹ്​റൈനില്‍ എത്തി. ബഹ്​റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലാര്‍, അഡ്​മിനിസ്​ട്രേറ്റീവ്​ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍സെക്രട്ടറി തൗഫീഖ്​ അഹ്​മദ്​ അല്‍ മന്‍സൂര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതി​െന്‍റ ഭാഗമായാണ്​ സന്ദര്‍ശനം.

വിദേശകാര്യ സഹമന്ത്രി എന്ന നിലയിലുള്ള വി. മുരളീധര​െന്‍റ ആദ്യ ബഹ്​റൈന്‍ സന്ദര്‍ശനമാണ്​ ഇത്​. ബഹ്​റൈനിലെ മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്​ഥര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്​ച നടത്തും. ഇതിന്​ പുറമേ, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്​, സാമൂഹിക സേവനം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുമായും കൂടിക്കാഴ്​ച നടത്തുന്നുണ്ട്​.

ബഹ്​റൈനും ഇന്ത്യയും തമ്മില്‍ ശക്​തമായ രാഷ്​ട്രീയ, സാമ്ബത്തിക, സാംസ്​കാരിക ബന്ധമാണ്​ നിലനില്‍ക്കുന്നത്​. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇൗ സഹകരണം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്​തു. കോവിഡ്​ -19 മഹാമാരിക്കാലത്ത്​ ഇരു രാജ്യങ്ങളും സഹകരിച്ച്‌​ പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കര്‍ ബഹ്​റൈന്‍ സന്ദര്‍ശിച്ചിരുന്നു. ഇൗ വര്‍ഷം ഏപ്രിലില്‍ ബഹ്​റൈന്‍ വിദേശകാര്യ മന്ത്രി അബ്​ദുല്‍ ലത്തീഫ്​ ബിന്‍ റാഷിദ്​ അല്‍ സയാനിയുടെ ഇന്ത്യ സന്ദര്‍ശനവും വിജയകരമായിരുന്നു. ഇന്ത്യ-ബഹ്​റൈന്‍ മൂന്നാമത്​ ഹൈ ജോയിന്‍റ്​ കമീഷന്‍ യോഗത്തില്‍ പ​െങ്കടുക്കാനാണ്​ അദ്ദേഹം ഇന്ത്യയില്‍ എത്തിയത്​.