പൊലീസ് അറസ്റ്റ് ചെയ്ത അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഐടി ആക്ടിലെ 67, 67 (a)വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അഞ്ചുവര്‍ഷം വരെ തുടവുലഭിക്കാവുന്ന കുറ്റമാണ് വിജയ് പി നായര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
വിവാദ വീഡിയോകള്‍ നീക്കാനും നടപടി തുടങ്ങി. വിജയുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ തിരിച്ച് കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളതിനാല്‍ ഉടന്‍ അറസ്റ്റുണ്ടാവില്ല.
സൈക്കോളജിസ്റ്റാണെന്ന വ്യാജേനയായിരുന്നു യൂട്യൂബിലൂടെ ഇയാള്‍ സ്ത്രീകളെ അധിക്ഷേപിച്ചിരുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്റേറ്റ് ഉണ്ടെന്നായിരുന്നു ഇയാളുടെ അവകാശ വാദം. എന്നാല്‍ ചെന്നൈയില്‍ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വ്വകലാശാലയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല.