ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട്, രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിക്ഷേപണത്തിനൊരുങ്ങുന്നു.

ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്‌റോസ്‌പേസ് വികസിപ്പിച്ചെടുത്ത റോക്കറ്റിന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള അവസാന ഘട്ട ഒരുക്കങ്ങൾക്കായി റോക്കറ്റ് ഭാഗങ്ങൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലേക്ക് പുറപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ശനിയാഴ്ച ഹൈദരാബാദിലെ സ്കൈറൂട്ട് ക്യാമ്പസിൽ വെച്ച് റോക്കറ്റിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.