ചിക്കാഗൊ: ചിക്കാഗൊ സൗത്ത് സൈഡില്‍ ശനിയാഴ്ച രാത്രി നടന്ന വാഹന പരിശോധനക്കിടയില്‍ വെടിവെയ്പ്പ് .വനിതാ ഓഫീസര്‍ കൊല്ലപ്പെട്ടു 29 വയസ്സുള്ള വനിതാ ഓഫീസര്‍ എല്ലാ ഫ്രഞ്ച് ആണ് കൊല്ലപ്പെട്ടത് . കൂടാതെ,മറ്റൊരു ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചിക്കാഗൊ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍ അറിയിച്ചു. വാഹന പരിശോധനയ്ക്കിടെ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ വെടിയുതിര്‍ത്തുകയായിരുന്നു .