നെഹ്‌റുട്രോഫി ഭാഗ്യചിഹ്നത്തിന് പേരിട്ടു, മിട്ടു. ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ട വാഴപ്പിണ്ടിയില്‍ തുഴഞ്ഞുനീങ്ങുന്ന തത്തയ്ക്ക് മിട്ടു എന്ന് പേരിട്ടു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ പേര് പ്രഖ്യാപിച്ചു.

ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ഭരത് ബാല ഇതേ സമയം ഫേസ്ബുക്ക് പേജില്‍ ഓണ്‍ലൈന്‍ റിലീസ് നിര്‍വഹിച്ചു. വാട്‌സപ്പിലൂടെയും ഫേസ്ബുക്കിലൂടെയും 4136 എന്‍ട്രികളാണ് ലഭിച്ചത്.

എഴുത്തുകാരനായ പി.ജെ.ജെ. ആന്‍റണി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍.റോയ്, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പേര് തെരഞ്ഞെടുത്തത്.

മിട്ടു എന്ന പേര് 42 പേര്‍ നിര്‍ദേശിച്ചു. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ അമ്പലപ്പുഴ ആമേട സ്വദേശിനി ആവണി അനിലിനെ വിജയിയായി പ്രഖ്യാപിച്ചു. വിജയിക്ക് സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും.