സംസ്ഥാനത്തെ സ്വർണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ രാവിലെ 1000 രൂപയിലധികം വൻ ഇടിവ് രേഖപ്പെടുത്തിയ വിലയിൽ വൈകീട്ട് 800 രൂപ കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിപണി നിശ്ചലമായി തുറന്നത്.
ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,12,960 രൂപയായി തുടരുകയാണ്. ഗ്രാമിന് 14,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവും സ്വർണ്ണവിലയെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തൽ.



