വാട്സ് ആപ്പിലൂടെ ഭീഷണിപ്പെടുത്താല്‍ പൊലീസിന് നേരിട്ട് കേസെടുക്കാന്‍ കഴിയില്ലന്ന് മുഖ്യമന്ത്രി. പിണറായി വിജയന്റെ ബന്ധുവായ അഡ്വ. സത്യന് കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകനായ ശിവദാസന്‍ കരിപ്പായിലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഈ വിശദീകരണം. കോടതി നിര്‍ദേശപ്രകാരമേ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ കഴിയൂവെന്നാണ് നിയമസഭാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അംഗങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഇക്കാര്യം പരാതിക്കാരനെ നേരിട്ട് അറിയിച്ചതായി പിണറായി വിജയൻ വിശദീകരിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധത്തിന്റെ വാർത്ത നൽകിയതിന് പിന്നാലെയാണ് ശിവദാസൻ കരിപ്പാലിന് നേര ബന്ധു ഭീഷണി സന്ദേശം അയച്ചത്.
മുഖ്യമന്ത്രിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്താൽ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ശിവദാസൻ കരിപ്പാലിന്റെ വാട്ട്സ്ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്.



