യുകെയില്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷം എത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാന്‍ സാധ്യത. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യാഴാച്ചയോടെ ബ്രിട്ടീഷ് ട്രാസ്പോര്‍ട് മന്ത്രി ഗ്രാന്റ് ഷാപ്പ്സ് പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് രോഗവ്യാപനം കുറവുള്ള രാജ്യത്ത് നിന്നും എത്തുന്നവര്‍ക്കാണ് ക്വാറന്റൈന്‍ ഒഴിവാക്കുന്നത്.

നിലവിലെ നിയമങ്ങള്‍ അനുസരിച്ച്‌ സ്പെയിന്‍, ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറ്റലി എന്നിങ്ങനെയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്ന എല്ലാവര്ക്കും 10 ദിവസം വരെ ക്വാറന്റൈന്‍ ഉണ്ടായിരിക്കണം. എന്നാല്‍ ഇത് മൂലം മറ്റ് രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നവരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞിരുന്നു.ജൂലൈ അവസാനത്തോട് കൂടി മറ്റ് രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും നിന്നും എത്തുന്ന രണ്ട് വാക്‌സിന്‍ ഡോസുകളും സ്വീകരിച്ച ആളുകള്‍ക്ക് ക്വാറന്റൈനെ ആവശ്യമില്ലെന്ന് ഷാപ്പ്സ് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടനില്‍ പ്രായപൂര്‍ത്തിയായവരില്‍ 65 ശതമാനം പേര് രണ്ട ഡോസ് കോവിഡ് വാക്‌സിനുകളും സ്വീകരിച്ച്‌ കഴിഞ്ഞു.എന്നാല്‍ എത്തുന്ന എല്ലാ യാത്രക്കാരും എത്തുന്ന ദിവസം തന്നെ ടെസ്റ്റ് നടത്തണെമെന്നും അദ്ദേഹം പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ വാക്‌സിന്‍ സ്വീകരിക്കാത്ത 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ യാത്ര എങ്ങനെ ആയിരിക്കണമെന്നതിന്റെ വിവരങ്ങളും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.കഴിഞ്ഞ 15 മാസങ്ങളായി നിലനിന്ന വരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ ബ്രിട്ടന്റെ ടൂറിസം മേഖലയില്‍ വന്‍ ആഘാതമാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും ക്വാറന്റൈന്‍ ഒഴിവാക്കണമെന്നും മുമ്ബ് തന്നെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.