വാഷിംഗ്‌ടണ്‍: കോവിഡ് വാക്സിന്‍ എടുക്കാതെ ഓഫീസിലെത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് സിഎന്‍എന്‍. വാക്സിന്‍ എടുക്കാത്തതിന്റെ പേരില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സിഎന്‍എന്‍ മേധാവി ജെഫ് സുക്കര്‍ വ്യാഴാഴ്ചയാണ് വാക്സിന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.

നിലവില്‍ നാലില്‍ മൂന്ന് ജോലിക്കാരും ഓഫീസിലെത്തിയാണ് ജോലി ചെയ്യുന്നതെന്നും ഓഫീസിലെ എല്ലാ ജീവനക്കാരും വാക്‌സിന്‍ എടുത്തിരിക്കണമെന്നാണ് സ്ഥാപനത്തിന്റെ നയമെന്നും സിഎന്‍എന്‍ മേധാവി ജെഫ് സുക്കര്‍ വ്യക്തമാക്കി. സിഎന്‍എന്‍ നിയന്ത്രണത്തിലുള്ള വാര്‍ണര്‍ മീഡിയയുടെ സ്‌പോര്‍ട്‌സ് ആന്‍ഡ് ന്യൂസ് പ്രെസിഡെന്റാണ് ജെഫ് സുക്കര്‍.