വന്ദേമാതരം’ എന്ന ദേശീയ ഗാനത്തിന് (National Song) ‘ജനഗണമന’ എന്ന ദേശീയഗാനത്തിന് (National Anthem) തുല്യമായ നിയമപരിരക്ഷ നൽകാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ എതിർത്ത് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വന്ദേമാതരം ഒരു ദേവിക്കുള്ള സ്തുതിഗീതമായതിനാൽ അതിനെ ദേശീയഗാനത്തിന് തുല്യമായി കാണാനാവില്ലെന്ന് ഒവൈസി വ്യാഴാഴ്ച പറഞ്ഞു.

ഒരു ദൈവത്തിന്റെയോ ദേവിയുടെയോ പേരിൽ അല്ല രാജ്യം ഭരിക്കപ്പെടേണ്ടതെന്നും ഇന്ത്യ ഏതെങ്കിലും ഒരു ദൈവത്തിന്റേത് മാത്രമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.