വടക്കന്‍ ലണ്ടനില്‍ റോഡിലൂടെ ഉച്ചത്തില്‍ ഹീനമായ ഭാഷയില്‍ ജൂതര്‍ക്കെതിരെ പ്രതിഷേധം നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തു. പലസ്തീന് പതാകയും പ്രദര്‍ശിപ്പിച്ച് നാല് കാറുകളിലായിരുന്നു ഇവര്‍ പ്രകടനം നടത്തിയത്. അതിലൊരാള്‍ ഉച്ചഭാഷിണി ഉപയോഗിച്ച് വളരെ ഹീനമായ ഭാഷയില്‍ ജൂതര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിക്കൊണ്ട് കടന്നുപോയി. പൊതുസ്ഥലത്ത് വച്ച് ഇത്രയും പ്രകോപനപരമായ രീതിയില്‍ പ്രതിഷേധമുയര്ത്തിയതിനാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോന്സനുള്പ്പടെ നിരവധിപേരാണ് സംഭവത്തെ അപലപിച്ചുകൊണ്ട് അഭിപ്രായം പ്രകടിപ്പിച്ചത്.
വടക്കന്‍ ലണ്ടനില്‍ ജൂതമതക്കാര്ക്കെതിരെ ഹീനമായ സ്വരത്തില്‍ റോഡില്‍ പ്രതിഷേധം; 4 പലസ്തീന് അനുകൂലികള്‍ അറസ്റ്റില്‍



