വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​റാ​യി​ര​ത്തി​ലേ​റെ​പ്പേ​ര്‍ മ​രി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 802,318 ആ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ത് 808,588 ആ​യി ഉ​യ​രു​ക​യാ​യി​രു​ന്നു. ലോ​ക​ത്ത് ഇ​തു​വ​രെ 23,377,806 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. 15,904,288 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി നേ​ടാ​നാ​യി എ​ന്ന​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം ന​ല്‍​കു​ന്ന ഏ​ക ഘ​ട​കം.

ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല, വേ​ള്‍​ഡോ മീ്റ്റ​ര്‍ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ള്‍​പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക, ബ്ര​സീ​ല്‍, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, പെ​റു, മെ​ക്സി​ക്കോ, കോ​ളം​ബി​യ, സ്പെ​യി​ന്‍, ചി​ലി എ​ന്നി​വ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ആ​ദ്യ പ​ത്ത് രാ​ജ്യ​ങ്ങ​ള്‍. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്.

അ​മേ​രി​ക്ക-5,841,428, ബ്ര​സീ​ല്‍-3,582,698, ഇ​ന്ത്യ-3,043,436, റ​ഷ്യ-951,897, ദ​ക്ഷി​ണാ​ഫ്രി​ക്ക-607,045, പെ​റു-585,236, മെ​ക്സി​ക്കോ-556,216, കോ​ളം​ബി​യ-533,103, സ്പെ​യി​ന്‍-407,879, ചി​ലി-395,708.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-180,174, ബ്ര​സീ​ല്‍-114,277, ഇ​ന്ത്യ-56,846, റ​ഷ്യ-16,310, ദ​ക്ഷി​ണാ​ഫ്രി​ക്ക-12,987, പെ​റു-27,453, മെ​ക്സി​ക്കോ-60,254, കോ​ളം​ബി​യ-16,968, സ്പെ​യി​ന്‍-28,838, ചി​ലി-10,792.

ഇ​റാ​ന്‍, അ​ര്‍​ജന്‍റീ​​ന, ബ്രി​ട്ട​ന്‍, സൗ​ദി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഒ​ന്‍​പ​ത് രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ണ്ട്.