ബംഗാള്‍-ബിഹാര്‍ അതിര്‍ത്തിക്ക് സമീപം ലോഹിത് എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു. അസമിലെ ഗുവാഹത്തിയില്‍ നിന്ന് ജമ്മുവിലേക്ക് പോകുന്ന ട്രെയിനിന്റെ 10 കോച്ചുകളാണ് വേര്‍പെട്ടത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ ദല്‍ഖോലയ്ക്കും ബീഹാറിലെ കിഷന്‍ഗഞ്ചിനും ഇടയിലുള്ള സൂര്യകമല്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. 

സംഭവത്തെ തുടര്‍ന്ന് പോലീസും സ്റ്റേഷന്‍ അധികൃതരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥരെത്തി കോച്ചുകള്‍ ഘടിപ്പിച്ചതോടെ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു.