ഇംഗ്ലണ്ടിലെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റില്‍ ഒരു വിക്കറ്റിന് പോലും സ്പിന്നര്‍മാരെ ആശ്രയിക്കേണ്ടതില്ലാത്ത ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ മികച്ച പ്രകടനം ആണ് നടത്തിയത്. തിങ്കളാഴ്ച ലോര്‍ഡ്സില്‍ ടെസ്റ്റ് വിജയം നേടാന്‍ ടീമിനെ സഹായിച്ചതില്‍ പൂരിഭാഗം പങ്കും പേസര്മാര്ക്കാണ്. ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റിലെ വിജയം, നേടിയതോടെ ലോര്‍ഡ്‌സിലെ ഇന്ത്യയുടെ ടെസ്റ്റിലെ മൂന്നാമത്തെ ജയം ആണ്.
ഈ വര്‍ഷം വിദേശത്ത് നടന്ന അഞ്ച് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മൂന്നാമത്തെ വിജയം കൂടിയാണിത് . ഇതില്‍ രണ്ടെണ്ണം ഓസ്‌ട്രേലിയയിലും, ഒന്ന് ഇംഗ്ലണ്ടിലും. ബുമ്ര, ഷമി, ഇഷാന്ത് സിറാജ് എന്നിവരാണ് ഇന്ത്യയുടെ പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അരങ്ങേറ്റം കുറിച്ച സിറാജ് വാംബാബ് പ്രകടനം ആണ് നടത്തുന്നത്. എട്ട് വിക്കെട്ടുകള്‍ ആണ് താരം രണ്ടാം ടെസ്റ്റില്‍ നേടിയത്.



