രാജ്യത്ത് അണ്‍ലോക്ക് 5 ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക് അഞ്ചില്‍ നല്‍കിയേക്കും. ലാബുകളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുമെന്നാണ് സൂചന.
സിനിമ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതു സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളോടെ സിനിമശാലകള്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് സാമ്ബത്തികമായി ഗുണമില്ലെന്ന് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതില്‍ ഇളവിന് സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടേത്.
നീന്തല്‍ കുളങ്ങള്‍, എന്‍്റര്‍ടെയ്ന്‍മെന്‍്റ് പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തന അനുമതി സംബന്ധിച്ചും സര്‍ക്കാര്‍ തല ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 61 ലക്ഷത്തിലേക്ക് എത്തി.