മാഡ്രിഡ്: മഹാമാരി പടര്‍ന്നതു കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് സ്‌പെയിന്‍ കോടതി. രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് ഭരണഘടനാ വിരുദ്ധമായി ഭരണഘടനാ കോടതി വിധിച്ചത്.
സ്‌പെയിനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക് പാര്‍ട്ടി നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ഏഴംഗ ജഡ്ജിങ് പാനലിലെ ആറു പേരും വിധിയെ ശരിവച്ചു. 2020 മാര്‍ച്ച് 14ന് പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി പെഡ്രോ സാന്‍ഷെ തെറ്റായ മാര്‍ഗമാണ് കൊവിഡ് നിയന്ത്രണത്തിനായി ഉപയോഗിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു നിയമപ്രാബല്യവുമില്ലാതെ, പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളായ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.



