ദോഹ: വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി വൈസ് പ്രസിഡന്റായി ഖത്തര്‍ ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ തിരഞ്ഞെടുത്തു. ലോകാരോഗ്യ സംഘടനയുടെ പരമോന്നത സ്ഥാപനമാണ് ലോകാരോഗ്യ അസംബ്ലി. ലോകാരോഗ്യ സംഘടനയുടെ അംഗരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ വര്‍ഷത്തിലൊരിക്കലാണ് ഒത്തുചേരുന്നത്. ലോകാരോഗ്യ സംഘടനയുടെ നയങ്ങള്‍ തീരുമാനിക്കുക, ഡയറക്ടര്‍ ജനറലിനെ നിയമിക്കുക, സംഘടനയുടെ സാമ്ബത്തിക നയങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക തുടങ്ങിയവ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ലോകാരോഗ്യ അസംബ്ലിയാണ്.
മെയ് 24 മുതല്‍ ജൂണ്‍ ഒന്നു വരെ തുടരുന്ന നിയമസഭാ യോഗങ്ങളിലും ജൂണ്‍ രണ്ടിന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ 149ാമത് സെഷനിലും ഖത്തര്‍ ആരോഗ്യ പ്രതിനിധി സംഘത്തിന് നേതൃത്വം നേതൃത്വം നല്‍കുന്നത് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയാണ്.
കൊവിഡ് മഹാമാരി അവസാനിപ്പിക്കുക, അടുത്തത് തടയുക, ആരോഗ്യകരവും സുരക്ഷിതവും നീതിപൂര്‍വകവുമായ ഒരു ലോകം ഒന്നിച്ച് കെട്ടിപ്പടുക്കുക’ എന്നതാണ് ഈ വര്‍ഷത്തെ വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയുടെ പ്രമേയം.



