ആഗോളതലത്തില്‍ ആശങ്കയുയര്‍ത്തി ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇതുവരെ 2,80,14,741 പേര്‍ക്കാണ് ലോകത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2,0091,717 പേര്‍ രോഗമുക്തി നേടി.
നിലവില്‍ 70,15,720 പേരാണ് കൊറോണയെ തുടര്‍ന്ന് ആകെ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 99 ശതമാനം പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയില്‍ കഴിയുന്ന 69,55,082 പേരുടെ നില തൃപ്തികരമായി തുടരുന്നുണ്ട്. അതേ സമയം 60,638 പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
9,07,304 പേരാണ് ഇതുവരെ കൊറോണയെ തുടര്‍ന്ന് മരിച്ചിട്ടുള്ളത്. കൊറോണ വ്യാപനം രൂക്ഷമായ അമേരിക്കയാണ് മരിച്ചവരുടെ എണ്ണത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത്.