വാഷിങ്ടണ്‍: ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണ വൈറസ് എന്ന മഹാമാരി ബാധിച്ച് ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം നാലുലക്ഷം കടന്നു. ഒടുവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 402,936 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 6,923,836 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ യുഎസിലാണ്. 19,20,061 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇവിടെ ജീവന് നഷ്ടമായത്.
രോഗികളുടെ എണ്ണത്തില്‍ ബ്രസീലിലാണ് രണ്ടാം സ്ഥാനത്ത് 6,72,846 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചിരിക്കുന്നത്. 35,930 പേര് ഇവിടെ മരിച്ചു. അതേസമയം, കോവിഡ് തീവ്രബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്തായി. 6032 പേരാണ് രാജ്യത്ത് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 2,48,114 ആണ്.



