ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്. ഇതുവരെ 24,897,280 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 840,633 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 17,285,907 പേര്‍ രോഗമുക്തി നേടി.
രോഗവ്യാപനം രൂക്ഷമായ അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 61 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 60,96,235 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,85,901 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.
ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു. 38,12,605 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 1,19,594 പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ബ്രസീലില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 33,87,501 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 61,529 പേരാണ് രോഗം ബാധിച്ചു മരിച്ചത്.
കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതായി. ഇന്ത്യയില്‍ ഇതുവരെ 62635 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. മെക്സിക്കോയെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്.രാജ്യത്ത് രോഗബാധിതരുടെ എണ്ണം മുപ്പത്തിയഞ്ച് ലക്ഷത്തോടടുക്കുകയാണ്.വ്യാഴാഴ്ച 77,266 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 1066 മരണവും റിപ്പോര്‍ട്ട് ചെയ്തു.